കോഴിക്കോട്: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയം നോട്ട് അസാധുവാക്കലിനെ എതിര്‍ത്തവര്‍ക്കുള്ള മറുപടിയാണെന്ന് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി.
നോട്ട് അസാധുവാക്കലിനെ എതിര്‍ത്ത കേരളത്തിലെ മോശപ്പെട്ട രാഷ്ട്രീയത്തിനെതിരെയുളള വിജയമാണ് ഉത്തര്‍പ്രദേശ് അടക്കമുളള സംസ്ഥാനങ്ങളില്‍ കണ്ടത്. കേരളത്തിലെ ജനങ്ങളല്ല, മറിച്ച് മോശപ്പെട്ട രാഷ്ട്രീയമാണ് നോട്ട് അസാധുവാക്കലിനെ വിമര്‍ശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ നോട്ട് നിരോധനം പ്രഖ്യാപിച്ച സമയത്ത് പിന്തുണയുമായി സുരേഷ് ഗോപി രംഗത്ത് വരുകയും പണം മാറ്റി വാങ്ങുന്നതിനായി ജനങ്ങള്‍ കൂട്ടത്തോടെ ബാങ്കുകളിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും അതിനായി ഇനിയും സമയമുണ്ടെന്നും പറഞ്ഞിരുന്നു.
