വിജിലന്‍സ് തത്ത തിരിഞ്ഞു കൊത്തുന്നു

തിരുവനന്തപുരം: വിജിലന്‍സ് തത്ത കോടതിയെയും സര്‍ക്കാരിനെയും തിരിഞ്ഞു കൊത്തുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

പരാതി സ്വീകരിക്കില്ലെന്ന് വിജിലന്‍സ് നോട്ടീസിട്ടത് സര്‍ക്കാരിനെതിരെയാണ്. പരാതി നല്‍കിയ ആളെപ്പോലും അറസ്റ്റു ചെയ്യുന്നുവെന്നും വ്യക്തിപരമായ അനിഷ്ഠങ്ങളുടെ പേരില്‍ കരിവാരി തേക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.അതേസമയം ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായിരിക്കുന്നത് കള്ളനെ താക്കോലേല്‍പിച്ച സ്ഥിതിയാണെന്ന് എം വിന്‍സന്റ് എംഎല്‍എ. ജേക്കബ് തോമസിന് ആരു ചുവപ്പു കാര്‍ഡ് കാണിക്കുമെന്നും എം വിന്‍സന്റ് ചോദിച്ചു.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയുള്ള ആരോപണം സഭയില്‍ എം വിന്‍സന്റ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. വിജിലന്‍സ് ഡയറക്ടറുടെ അനധികൃത സ്വത്തു സമ്ബാദനമടക്കം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *