ജേക്കബ് തോമസിനെ ചുറ്റി കുരുക്കുകള്‍

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ ചുറ്റി കുരുക്ക് മുറകുന്നു. തുറമുഖ വകുപ്പ് ഡയറക്ടറര്‍ ആയിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിനെതിരേ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ കെ എ എബ്രഹാം വിശദമായ റിപ്പോര്‍ട്ട് നല്‍കിയതിനു പിന്നാലെ തമിഴ്‌നാട്ടിലെ ഒരു ഭൂമി ഇടപാടും അദ്ദേഹത്തെ വേട്ടയാടുകയാണ്.

തമിഴ്‌നാട്ടിലെ വിരുതുനഗരില്‍ രാജപാളയം താലൂക്കില്‍പ്പെട്ട സേത്തൂര്‍ വില്ലേജിലാണ് ജേക്കബ് തോമസിന്റെ പേരില്‍ അമ്ബത് ഏക്കറോളം ഭൂമി ഉള്ളത്. 2001 നവംബര്‍ 15 ന് പ്രമാണം ചെയ്ത ആ വസ്തുവിന്റെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍വീസ് ഉദ്യോഗസ്ഥനെന്ന നിലയ്ക്ക് ജേക്കബ് തോമസിന്റെ 2002, 2003 വര്‍ഷങ്ങളിലെ ഔദ്യോഗിക സ്വത്ത് വിവര പട്ടികയില്‍ ഉണ്ടായിരുന്നു താനും. പക്ഷെ 2003 നു ശേഷം സര്‍ക്കാരിനു നല്‍കുന്ന പട്ടികയില്‍ ആ വസ്തു സംബന്ധിച്ച വിവരങ്ങള്‍ ഒന്നുമില്ല.

അതിനെക്കാള്‍ ഗുരുതരമായ കാര്യം കെ എസ് ആര്‍ എ അഗ്രോ ടെക് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്ബനിയിയുടെ ഡയറക്ടര്‍ എന്ന നിലക്കാണ് ജേക്കബ് തോമസ് ആ വസ്തു വാങ്ങിയിരിക്കുന്നത് എന്നതാണ്. രണ്ട് ഇസ്രായേലി പൗരന്മാരാണ് ഈ സ്ഥാപനത്തിന്റെ ബോര്‍ഡ് ഡയറക്ടര്‍മാര്‍ എന്നറിയുന്നു. വസ്തുവിന്റെ വിലയില്‍ പകുതിയും മുടക്കിയിരിക്കുന്നത് ഈ രണ്ട് ഇസ്രയേലികളാണ്. പകുതി തുക ഫെഡറല്‍ ബാങ്കില്‍ നിന്ന് വായ്പ എടുത്തതും.

ഇസ്രയേലി പൗരന്മാര്‍ക്ക് ഇന്ത്യയില്‍ വസ്തു വാങ്ങുന്നതിനും പണം ഇറക്കാനും അധികാരമുണ്ടോ എന്ന ചോദ്യം ഇവിടെ ഉയരുന്നു. റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയാണോ അവര്‍ പണം ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന ചോദ്യവും ഉണ്ട്. ഇതിലെല്ലാം ജേക്കബ് തോമസിന്റെ പങ്ക് എന്ന സംശയവും ന്യായമായും ഉയരുന്നു.

അഴിമതിക്കെതിരെ കടുത്തനിലപാടുമായി അധികാരത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനാണ് വളരെ പ്രതീക്ഷയോടെ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറാക്കിയത്. പുതിയ സ്ഥാനലബ്ധിയില്‍ ജേക്കബ് തോമസും ആവേശം കൊണ്ടു. ചുവപ്പു കാര്‍ഡും മഞ്ഞക്കാര്‍ഡും പോക്കറ്റില്‍ നിന്നെടുത്തു വീശി മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ നിന്ന് അദ്ദേഹം അഴിമതിക്കാര്‍ സൂക്ഷിക്കുക എന്ന സന്ദേശമാണ് നല്‍കിയത്. മുന്‍ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ബാര്‍ കോഴക്കേസില്‍പ്പെട്ട് രാജി വെയ്‌ക്കേണ്ടി വന്ന ധനകാര്യമന്ത്രിയ്‌ക്കെതിരെ ‘വിശുദ്ധമായ അന്വേഷണം’ നടക്കട്ടെയെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

പിന്നീടങ്ങോട്ട് വിജിലന്‍സ് കേസന്വേഷണങ്ങളുടെ കുത്തൊഴുക്കായിരുന്നു. മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ വീട്ടിലേക്ക് വിജിലന്‍സ് സംഘം ഇടിച്ചു കയറി റെയ്ഡ് നടത്തി. ബാബുവിന്റെ പെണ്‍മക്കളുടെ ഭര്‍തൃ ഗൃഹങ്ങളിലേക്കും അന്വേഷണം നീണ്ടു. പാലക്കാട്ടെ മലബാര്‍ സിമന്റ്‌സ് എം.ഡി. കെ. പത്മകുമാറിനെയും വിജിലന്‍സ് സംഘം വളഞ്ഞു. സിമന്റ് വിതരണക്കാര്‍ക്ക് രണടുകോടി രൂപാ പ്രോത്സാഹനമായി നല്‍കിയെന്ന ഒരു പരാതിയുടെ പേരിലായിരുന്നു അന്വേഷണം. പത്മകുമാറിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.

പിന്നെ അന്വേഷണം നീണ്ടത് മുതിര്‍ന്ന ഐ.എ.എസ് ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയായിരുന്നു. ആദ്യം ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. അനധികൃതമായി സ്വത്ത് സമ്ബാദിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട നടപടിക്ക് എബ്രഹാമിന്റെ വസതിയില്‍ വിജിലന്‍സ് സംഘം റെയ്ഡുനടത്തുന്നതുവരെയെത്തി. അദ്ദേഹത്തിന്റെ ഭാര്യ മാത്രമാണ് അപ്പോള്‍ തിരുവനന്തപുരത്ത് പൂജപ്പുരയിലുളള ഫ്‌ലാറ്റിലുണ്ടായിരുന്നു. വനിതാപൊലീസുകാരെയൊന്നും കൂട്ടാതെയായിരുന്നു വിജിലന്‍സ് സംഘം എബ്രഹാമിന്റെ വീട്ടിലെത്തിയത്. സെബി അംഗമപ്പലേ ട്രിബ്യൂണലില്‍ റോയ് സമര്‍പ്പിച്ച അപ്പീല്‍ തള്ളി. സുപ്രീംകോടതിയാവട്ടെ, സെബിയുടെ ഉത്തരവ് ശരിവെക്കുകയും എബ്രഹാമിന്റെ വിശദമായ റിപ്പോര്‍ട്ടിനെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.2014 ഫെബ്രുവരി 27ാം തിയതി സുപ്രീം കോടതി സുബ്രതാ റായിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. വ്യവസായ സെക്രട്ടറി പോള്‍ ആന്റണി, തൊഴില്‍ വകുപ്പ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ശങ്കര്‍ റെഡ്ഡി എന്നിങ്ങനെ പ്രമുഖരായ പല മുതിര്‍ന്ന ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കും നേരെ വിജിലന്‍സ് അന്വേഷണം നീണ്ടപ്പോള്‍ ഉദ്യോഗസ്ഥരും സംഘടിച്ചു. ചിലര്‍ സ്വന്തം നിലയ്ക്ക് ജേക്കബ് തോമസിനെതിരെ അന്വേഷണവും തുടങ്ങി. ജനുവരി ഒമ്ബതാം തീയതി ഉദ്യോഗസ്ഥര്‍ കൂട്ട അവധിയെടുത്തു പ്രതിഷേധിക്കാന്‍ ഒരുങ്ങുന്നതുവരെയെത്തി കാര്യങ്ങള്‍. അന്ന് അവര്‍ എഴുതി തയ്യാറാക്കിയ കുറിപ്പില്‍ ജെക്കബ് തോമസ് അനധികൃതമായി ധാരാളം സ്വത്തുക്കള്‍ സമ്ബാദിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ചിരുന്നു.

അന്നത്തെ കുറിപ്പിലെ സൂചനകള്‍ പ്രകാരം തന്നെയാവണം വിരുതുനഗറിലെ 50 ഏക്കര്‍ ഭൂമിയുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നത്. വളരെ മെച്ചപ്പെട്ട രീതിയില്‍ നടക്കുന്ന ഒരു മാവിന്‍തോട്ടമാണിത്. പ്രധാനമായും അല്‍ഫോണ്‍സോ മാങ്ങയാണു കൃഷി.

വിജിലന്‍സ് ഡയറക്ടറുടെ പേരില്‍ തമിഴ്‌നാട്ടില്‍ കൃഷിഭൂമിയുണ്ടെന്നും അത് സര്‍ക്കാരിനു നല്‍കിയ സ്വത്തുക്കളുടെ പട്ടികയില്‍ പെട്ടിട്ടില്ല എന്നതുമായ വാര്‍ത്തയും ജേക്കബ് തോമസിനു ചുറ്റും പുതിയ കുരുക്കുകള്‍ തീര്‍ത്തുകഴിഞ്ഞു. പ്രമാണരേഖകള്‍ പ്രകാരം ജേക്കബ് തോമസാണ് വസ്തുവിന്റെ ഉടമയെങ്കിലും ഐ.എസ്.ആര്‍.എ അഗ്രോടെക് എന്ന സ്ഥാപനത്തിനു വേണ്ടി അദ്ദേഹത്തിന്റെ പേരില്‍ വസ്തു എഴുതുകയായിരുന്നുവെന്ന് സ്ഥാപന ഉടമയും പറയുന്നു. രണ്ട് ഇസ്രായേലികളാണ് സ്ഥാപനത്തിന്റെ ഡയറക്ടര്‍മാര്‍ എന്നതും പ്രധാനം.

സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം തീരുന്ന വ്യാഴാഴ്ച സഭ പ്രക്ഷുബ്ധമാവാന്‍ സാധ്യതകളേറെ.

Leave a Reply

Your email address will not be published. Required fields are marked *