പനാജി ഗോവയില്‍ മനോഹര്‍ പരീക്കറുടെ ബി ജെ പി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 22 എം എല്‍ എമാരുടെ പിന്തുണയാണ് സര്‍ക്കാറിന് ലഭിച്ചത്. 40 അംഗ സഭയാണ് ഗോവയില്‍.
17 സീറ്റ് നേടി വലിയ ഒറ്റക്കക്ഷിയായിട്ടും. ചെറുപാര്‍ട്ടികളുടെ പിന്തുണ നേടി അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് കഴിയാതിരുന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. 13 സീറ്റുമാത്രമാണ് ബി ജെ പിക്ക് ലഭിച്ചിരുന്നത്.
