ജോലിക്കിടയില്‍ നടന്ന വഴക്കിനിടെ സഹപ്രവര്‍ത്തകനെ കുത്തിക്കൊന്നു, 38 കാരന്‍ പിടിയില്‍

ദുബൈ: ജോലിക്കിടയില്‍ ഉണ്ടായ വഴക്കിനിടെ 38 കാരന്‍ സഹപ്രവര്‍ത്തകനെ കുത്തിക്കൊന്നു. ബംഗ്ലാദേശി സ്വദേശിയാണ് കൂടെയുള്ളയാളുടെ കുത്തേറ്റ് മരണപ്പെട്ടത്. അല്‍റാഷിദിയയില്‍ കണ്‍സ്ട്രക്ഷന്‍ ജോലിക്കിടെയായിരുന്നു സംഭവം.

2016 നവംബര്‍ 22 ന് ജോലിക്കായി അല്‍റാഷിദിയയിലെത്തിയ ഇരുവരും എന്തോ കാരണത്തിന് വഴക്കിട്ടു. വഴക്ക് മൂത്ത് അടിപിടിയായപ്പോള്‍ മറ്റൊരു സഹപ്രവര്‍ത്തകനായ കാര്‍പെന്റര്‍ ഇരുവരേയും അനുനയിപ്പിച്ച് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടു. അല്‍പ സമയത്തിന് ശേഷം പ്രതി അടുക്കള ഭാഗത്തേക്ക് പോകുകയും കത്തിയെടുത്ത് ജോലിക്കാരനെ കുത്തുകയുമായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ കാര്‍പന്റര്‍ ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി ഇയാളെ ആശുപത്രിയിലേക്ക് കൊണ്ട് പോകുകയും ചെയ്തു.
ആശുപത്രയില്‍ പ്രവേശിച്ച ഇയാള്‍ അടുത്ത ദിവസം തന്നെ മരണപ്പെട്ടു.

പ്രതിയെ കുറിച്ച് കൂടെ ജോലി ചെയ്യുന്നവര്‍ നല്‍കിയ വിവരം വെച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പിന്നീട് ഇയാളെ കുറിച്ചുള്ള വിവരം ലഭിക്കുകയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഞായാറാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ പക്ഷെ കുറ്റം നിഷേധിച്ചു. തുടര്‍ന്ന് വിധി പറയുന്നതിനായി കേസ് ഏപ്രില്‍ ഒമ്പതിലേക്ക് മാറ്റി വെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *