അഡ്വ.എം ബി ഫൈസല്‍ പത്രിക സമര്‍പ്പിച്ചു

മലപ്പുറം:  മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ.എം ബി ഫൈസല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഒരു മണിക്ക് ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ അമിത് മീണ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. മന്ത്രി കെ ടി ജലീല്‍, മുന്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി, സി പി എം ജില്ലാസെക്രട്ടറി പി പി വാസുദേവന്‍, സി പി ഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍ എന്നിവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു. വൈകിട്ട് പാര്‍ലിമെന്റ് കണ്‍വെന്‍ഷന്‍ മലപ്പുറത്ത് നടക്കും. സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എല്‍ ഡി എഫ് സംസ്ഥാന നേതാക്കളടക്കം പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *