പാറമ്പുഴ കൂട്ടക്കൊലക്കേസ്: പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ

കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതി നരേന്ദ്ര കുമാറിന് വധശിക്ഷ. കോട്ടയം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയുടേതാണ് സുപ്രാധാനമായ വിധി. ഉത്തര്‍പ്രദേശുകാരനായ പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. മൂന്ന് പേരെ മൃഗീയമായി കൊലപ്പെടുത്തിയ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും കോടതി വിലയിരുത്തി. കോടാലികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം വീണ്ടും ഇവരെ ഷോക്കടിപ്പിക്കുകും ചെയ്യുകയാണ് പ്രതി നരേന്ദ്ര കുമാര്‍ ചെയ്തത്. കേസിലെ ശിക്ഷ നടപ്പിലാക്കുന്നത് ഹൈക്കോടതിയുടെ അനുമതിയോടെ മാത്രമേ ചെയ്യാവൂ എന്നും വിധി പ്രസ്താവിച്ച കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിലയിരുത്തി.

പാറമ്പുഴയില്‍ ്രൈഡക്ലീനിങ് സ്ഥാപന ഉടമയായ തുരുത്തേല്‍ക്കവല മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (54), മകന്‍ പ്രവീണ്‍ ലാല്‍ (29) എന്നിവരെയൊണ് പ്രതി തലട്ക്കടിച്ചു കൊലപ്പെടുത്തിയത്. 2015 മെയ് 16ന് ആയിരുന്നു നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം. സ്ഥാപനത്തിലെ തൊഴിലാളിയായിരുന്ന നരേന്ദ്രകുമാര്‍ മോഷണത്തിനു വേണ്ടി മൂവരെയും കൊലപ്പെടുത്തുകയായിരുന്നു. ഇതിനായി മൃഗീയമായ പ്രവര്‍ത്തിയാണ് അയാളില്‍ നിന്നും ഉണ്ടായത്.

മൂവരെയും വീടിനോടു ചേര്‍ന്നുള്ള ്രൈഡ ക്ലീനിങ് സ്ഥാപനത്തില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിലാണു കണ്ടെത്തിയത്. ജയ്‌സിങ് എന്ന വ്യാജപേരില്‍ ഇവരുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന നരേന്ദ്രകുമാറിനെ സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍നിന്നു പാമ്പാടി സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

മദ്യലഹരിയില്‍ ്രൈഡക്ലീനിങ് സെന്ററിനുള്ളില്‍ കിടന്നുറങ്ങിയ പ്രവീണിനെ പ്രതി കോടാലി ഉപയോഗിച്ച് അടിച്ചു. രക്തം വാര്‍ന്നു കിടന്ന പ്രവീണിനെ വലിച്ചിഴച്ചു ്രൈഡക്ലീനിങ് സെന്ററിന്റെ ഹാളിലെത്തിച്ചു കോടാലി ഉപയോഗിച്ചു വെട്ടുകയും കഴുത്തറക്കുകയും ചെയ്തു. അലക്കാന്‍ ഏല്‍പ്പിച്ചിരുന്ന വസ്ത്രങ്ങള്‍ ആവശ്യപ്പെട്ട് കിംസ് ആശുപത്രിയില്‍നിന്നു പ്രവീണിന്റെ മൊബൈല്‍ ഫോണില്‍ വിളിയെത്തി. ഇതിനു മറുപടി പറയാനെന്ന പേരില്‍ ലാലസനെയും ഭാര്യ പ്രസന്നകുമാരിയെയും തന്ത്രപൂര്‍വം ്രൈഡക്ലീനിങ് സ്ഥാപനത്തില്‍ എത്തിച്ചു. രണ്ടുപേരെയും പിന്നില്‍നിന്നു തലയ്ക്കടിച്ചു വീഴ്ത്തിയശേഷം കഴുത്തറത്തു. ഇവരുടെ ശരീരത്തിലെ ആഭരണങ്ങളുമായി നടന്നു നീങ്ങുന്നതിനിടെ പ്രവീണിന്റെ ശരീരത്തില്‍ നേരിയ അനക്കം കണ്ട്. കോടാലിയുമായി വീണ്ടും വീണ്ടും വെട്ടി. മരണം ഉറപ്പാക്കാന്‍ വൈദ്യുതാഘാതം ഏല്‍പിക്കുകയും ചെയ്തിരുന്നു.

ഡ്രൈക്ലീനിങ് സ്ഥാപനത്തിനുള്ളില്‍ അരമണിക്കൂറോളം പതുങ്ങിയിരുന്ന പ്രതി, ഇതുവഴിയെത്തിയ ഓട്ടോറിക്ഷയില്‍ കയറി പുലര്‍ച്ചെ നാലുമണിയോടെ റയില്‍വേ സ്‌റ്റേഷനിലെത്തി. തുടര്‍ന്നു മലബാര്‍ എക്‌സ്പ്രസില്‍ തിരുവനന്തപുരത്തെത്തി. ജയന്തിജനതയില്‍ കയറി മുംബൈ, ഗോവ വഴി ഉത്തര്‍പ്രദേശിലേക്കു രക്ഷപ്പെടുകയായിരുന്നു. കോട്ടയത്തെ നടുക്കിയ കൊലപാതതമായിരുന്നു പാറമ്പുഴയിലേത്.

Leave a Reply

Your email address will not be published. Required fields are marked *