ദുബായ് : ദുബായിലെ ഷവര്‍മ കടകള്‍ക്ക് ആരോഗ്യ സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കുന്നു. മുനിസിപ്പാലിറ്റിയുടെ 29 വ്യവസ്ഥകള്‍ പാലിക്കാത്ത 141 ഷവര്‍മ കടകളിലെ വില്പന തടഞ്ഞാണ് ശക്തമായ താക്കീത് നല്‍കിയത്.
ഇറച്ചി, പച്ചക്കറി, ഇല വര്‍ഗങ്ങള്‍ തുടങ്ങിയ വിവിധ ചേരുവകള്‍ ചേര്‍ത്താണ് ഷവര്‍മയുടെ പാചകം. ഇവ ഓരോന്നും പ്രത്യകം സൂക്ഷിക്കണമെന്നാണ് നിയമം. ഷവര്‍മ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരിക്കേണ്ട വ്യാപ്തി, ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിക്കാനുള്ള സംവിധാനം, വിതരണം ചെയ്യേണ്ട രീതി എന്നിവ വ്യക്തമാക്കുന്ന മാര്‍ഗ നിര്‍ദേശങ്ങളാണ് നഗരസഭ നല്‍കിയിരുന്നത്.
