കൊച്ചി: സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി മേഖലയിലെ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടിട്ടുളള പുകയില ബോധവത്കരണ പരിപാടിക്കായി ആര്‍.സി.സിയും വിദ്യാഭ്യാസ വകുപ്പും കൈകോര്‍ക്കുന്നു. ഇതു സംബന്ധിച്ച പഠനത്തിന് ആര്‍.സി.സിയിലെ കാന്‍സര്‍ ശാസ്ത്രക്രിയ വിദഗ്ധനായ ഡോ.പി.ജി.ബാലഗോപാല്‍ സമര്‍പ്പിച്ച പ്രോജക്ടിന് ഹയര്‍ സെക്കന്ററി വകുപ്പ് തത്വത്തില്‍ അംഗീകാരം നല്‍കി. പുകവലിക്കാരില്‍ 80 ശതമാനം പേരും 18 വയസിനു മുമ്പ് പുകവലി ആരംഭിക്കുന്നതായും നഗരപ്രദേശങ്ങളെ അപേക്ഷിച്ച് തീരദേശ മേഖലകളിലെ കുട്ടികളില്‍ ഉയര്‍ന്ന തോതില്‍ പുകയില ഉപയോഗിക്കുന്നതായും നാഷണല്‍ സാമ്പിള്‍ സര്‍വെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതാണ് ഇത്തരം ഒരു പദ്ധതിക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് ഡോ.ബാലഗോപാല്‍ പറഞ്ഞു. തീരപ്രദേശങ്ങളിലെ ഗവ:എയ്ഡഡ് മേഖലയിലുളള ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികളെ പുകയിലയുടെ ദൂഷ്യ ഫലങ്ങളെ പറ്റിബോധവത്കരിക്കുക. കുട്ടികളിലെ പുകയില ഉപയോഗതീരി പ്രേരണാ ഘടകങ്ങള്‍, പുകയില ഉത്പന്നങ്ങള്‍ ഉപേക്ഷിക്കാന്‍ വേണ്ട സത്വര നടപടികള്‍ എന്നിവയാണ് ഈ പ്രോജക്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ ജില്ലയിലും ഉളള എന്‍.എസ്.എസ്. യൂണിറ്റുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുന്നത്.
