വയനാട്: ബൈക്കപകടത്തില്‍ മരിച്ച പേര്യ ആലാറ്റില്‍ വെണ്ണോറ അയ്യപ്പന്റെ മകന്‍ സന്തോഷിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് രണ്ട് ലക്ഷം രൂപയുടെ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി പട്ടികവര്‍ഗ്ഗക്ഷേമയുവജനകാര്യ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചു. ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന മാനന്തവാടി വീക്കപ്പാറയില്‍ സാബുവിന്റെ മകന്‍ സോനുവിന്റെ ചികില്‍സക്കും കാന്‍സര്‍ ബാധിച്ച് ചികില്‍സയിലുള്ള കാട്ടിക്കുളം തൃശ്ശിലേരി കിഴക്കേപുരയ്ക്കല്‍ രാമചന്ദ്രന്റെ മകന്‍ രതീഷിന്റെ ചികില്‍സക്കും വീഴ്ചയില്‍ നട്ടെല്ലിന് പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന കല്‍പ്പറ്റ പിണങ്ങോട് പുതുക്കുടിക്കുന്നില്‍ കെ.രാധാമണിയുടെ ചികില്‍സക്കും അമ്പതിനായിരം രൂപ വീതം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.
ഇതുകൂടാതെ വിവിധ രോഗങ്ങള്‍ ബാധിച്ച 44 പേരുടെ ചികില്‍സക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് തുക അനുവദിക്കും. തലപ്പുഴ പോരൂര്‍ മേട്ടില്‍ തോമസ്‌കുട്ടി, തേക്കുമല പൗലോസ്, വെള്ളമുണ്ട പുളിഞ്ഞാല്‍ ചങ്ങന്‍ ഉസ്മാന്‍ മുസ്ല്യാര്‍, വാരാമ്പറ്റ കുനിയില്‍ എ.കെ. സുരേന്ദ്രന്‍, കെല്ലൂര്‍ മന്നംകണ്ടി മൊയ്തുഹാജി, എടവക താന്നിയാട് പുന്നക്കൊമ്പില്‍ പൗലോസ്, തരുവണ കരിങ്ങാരി കുറുന്തോലുമ്മല്‍ ശങ്കരന്‍ നമ്പ്യാര്‍, ചെറുകാട്ടൂര്‍ കല്ലക്കാട്ട് സോജന്‍, തലപ്പുഴ കാവില്‍വളപ്പില്‍ മിനി ജോണ്‍ എന്നിവര്‍ക്ക് 30,000 രൂപ വീതവും മറ്റുള്ള 15 പേര്‍ക്ക് 25,000 രൂപ വീതവും 10 പേര്‍ക്ക് 20,000 രൂപ വീതവുമാണ് അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
