പുത്തന്‍ കുരിശ് പ്രേമം കാപട്യമാണെന്ന് എം.എം ഹസന്‍

തിരുവനന്തപുരം: സി.പി.ഐസി.പി.എം തര്‍ക്കത്തിന്റെ ഭാഗമാണ് മന്ത്രി എം.എം മണിയുടെ സബ് കലക്ടര്‍ക്കെതിരായ പ്രസ്താവനയെന്ന് കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. മന്ത്രിയുടെ പ്രസ്താവന ജനാധിപത്യ വ്യവസ്ഥക്ക് നിരക്കാത്തതാണ്. മൂന്നാറിലെ കൈയ്യേറ്റക്കാരെ സഹായിക്കാന്‍ വേണ്ടിയാണിതെന്നും ഹസന്‍ പറഞ്ഞു.

കൈയ്യേറ്റത്തിനെതിരെ ധീര നടപടി സ്വീകരിച്ച സബ് കലക്ടറെ ആര്‍.എസ്.എസിന്റെ ഏജന്റ് എന്ന് വിളിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പുത്തന്‍ കുരിശ് പ്രേമം കാപട്യമാണെന്നും ഹസന്‍ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *