പാലക്കാട്: ആര്‍ക്കും എന്തും പറയാവുന്ന രീതി നല്ലതല്ലെന്ന് മന്ത്രി എ.കെ ബാലന്. എം.എം മണിയുടെ പരാമര്‍ശത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ദേവികുളം സബ് കളക്ടറെ ഊളമ്ബാറയ്ക്ക് വിടണമെന്ന മണിയുടെ പരാമര്‍ശം പാര്‍ട്ടി പരിശോധിക്കണം. അതേസമയം മൂന്നാര്‍ ഒഴിപ്പക്കലുമായി ബന്ധപ്പെട്ട് സബ്കളക് ടറുടെ നടപടികളില്‍ ചില നിയമ പ്രശ്നങ്ങളുണ്ടെന്നും എ.കെ ബാലന് പറഞ്ഞു.
ഒരു പ്രശ്നമുണ്ടാവുമ്ബോള്‍ സ്ഥലത്തെ ചുമതലപ്പെട്ട മന്ത്രിമാരുമായി ആലോചിക്കുന്നത് നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
