കുമ്മനം രാജശേഖരനെതിരെ പരാതിയുമായി എസ്എഫ്‌ഐ

തിരുവന്തപുരം: ആര്‍എസ്എസ്‌സിപിഎം സംഘര്‍ഷത്തിനിടയാക്കുന്ന വ്യാജവീഡിയോ പ്രചരിപ്പിച്ചെന്ന പേരില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെതിരെ പരാതിയുമായി എസ്എഫ്‌ഐ.

കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്.

ആര്‍എസ്എസ് നേതാവ് ബിജുവിന്റെ കൊലപാതകം സിപിഎം പ്രവര്‍ത്തകര്‍ ആഘോഷിക്കുന്ന വ്യാജവീഡിയോ പ്രചരിപ്പിച്ചെന്നും ഇതുവഴി കണ്ണൂരില്‍ ആര്‍എസ്എസ്‌സിപിഎം സംഘര്‍ഷത്തിന് ശ്രമിച്ചുവെന്നും ആരോപിച്ചാണ് പരാതി.

ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകരില്‍ സിപിഎം വിരോധം സൃഷ്ടിച്ച് സിപിഎം പ്രവര്‍ത്തകരെ ആക്രമിക്കാനും കുമ്മനം ശ്രമിച്ചെന്ന് പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *