മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സ്കൂളുകളിലെ കേടുപാടുള്ള കമ്പ്യൂട്ടറുകള്‍ ശരിയാക്കുന്നതിനുള്ള പദ്ധതി ‘ഹാര്ഡ്വെയര് ക്ലിനിക്ക്” ജില്ലയിലെ നാലു കേന്ദ്രങ്ങളിലായി നടന്നു. തിരൂര്‍ ഡയറ്റ് ഹാള്‍, വേങ്ങര ബി ആര് സി ഹാള്‍, മലപ്പുറം ഐടി സ്കൂള്‍ ഹാള്‍, വണ്ടൂര്‍ വി.എം.സി സ്കൂള്‍ എന്നിവിടങ്ങളില്‍ നടന്ന ക്ലിനിക്കുകളില്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി 387 കമ്പ്യുട്ടറുകളാണ് കേടുപാടുകള്‍ പരിഹരിച്ച് പ്രവര്‍ത്തന ക്ഷമമാക്കിയത്.
ഹാര്ഡ്വെയര് ക്ലിനിക്കിന്റെ ജില്ലാതല ഉദ്ഘാടനം ഐ.ടി സ്കൂള്‍ ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് നിര്‍വ്വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്പാടന് അധ്യക്ഷത വഹിച്ചു. ഐ.ടി അറ്റ് സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി.കെ അബ്ദുല്‍ റഷീദ് സ്വാഗതവും പറഞ്ഞു. വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്മാന് ഉമ്മര്‍ അറക്കല്‍. ഐടി സ്കൂള്‍ മാസ്റ്റര്‍ ട്രയിനര്‍ ഹബീബുറഹ്മാന് പുല്‍പ്പാടന്‍, മാസ്റ്റര്‍ ട്രയിനര്‍മാരായ മുഹമ്മദ് ബഷീര്‍ ചെമ്മല, മുഹമ്മദ് ചവില്ക്കാടന് എന്നിവര്‍ സംസാരിച്ചു.
ഐ. ടി സ്കൂളിന്റെയും കെല്‍ട്രോണിന്റെയും പങ്കാളിത്തത്തോടെ ജില്ലാ പഞ്ചായത്ത് രണ്ടാം തവണയാണ് ഹാര്ഡ്വെയര് ക്ലിനിക്ക് സംഘടിപ്പിക്കുന്നത്. പൊതുവിദ്യാഭ്യാസ രംഗത്ത് ഐടി അധിഷ്ടിത വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന് ജില്ലാ പഞ്ചായത്ത് ആവുന്നതെല്ലാം ചെയ്യുമെന്ന് പ്രസിഡന്റ് പറഞ്ഞു.
