ദിനകരന് കോടതി ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി : രണ്ടില ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായിരുന്ന ടി.ടി.വി. ദിനകരന് ജാമ്യം. സഹായി മല്ലികാര്‍ജുനനും !ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ 25നാണ് ഡല്‍ഹി ക്രൈം ബ്രാഞ്ച് ദിനകരനെ അറസ്റ്റു ചെയ്യതത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥന് ദല്ലാള്‍ വഴി 50 കോടി രൂപ നല്‍കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

 

ഒന്നരകോടി രൂപയുമായി സുകാഷ് ചന്ദ്രശേഖര്‍ എന്നയാളെ പിടികൂടിയതോടെയാണ് സംഭവം വെളിച്ചത്തുവന്നത്. പനീര്‍സെല്‍വം–പളനിസാമി വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നം മരവിപ്പിച്ചത്. ഇതു സംബന്ധിച്ച കേസ് ഇപ്പോഴും തിരഞ്ഞെടുപ്പ് കമ്മിഷനു മുന്നിലാണ്.

Leave a Reply

Your email address will not be published. Required fields are marked *