കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ടുപേര്‍ മരിച്ചു

കൊച്ചി: കൊച്ചിയില്‍ പുറംകടലില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച ഇടിച്ച് കാണാതായ മൂന്ന് പേരില്‍ ഒരാളെ കണ്ടെത്തി. തലയ്ക്ക് ഗുരുതരപരിക്കുമായാണ് ഇയാളെ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. ബോട്ടില്‍ 14 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 12 പേര്‍ തമിഴ്‌നാട് സ്വദേശികളും രണ്ടുപേര്‍ ഉത്തരേന്ദ്രക്കാരുമായിരുന്നു. ഇതില്‍ ഉത്തരേന്ദ്രക്കാരെയാണ് കാണാതായത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബോട്ടില്‍ ഉറങ്ങുകയായിരുന്ന ഇവര്‍ വലിയ ശബ്ദം കേട്ടാണ് ഉണരുന്നത്. ഉടന്‍ തന്നെ ബോട്ട് മലക്കം മറിഞ്ഞതായും. പൂര്‍ണമായും വെള്ളത്തിലായതായും രക്ഷപെട്ടവര്‍ പറഞ്ഞു. കാണാതായവര്‍ ബോട്ടിന്റെ ഉള്ളില്‍ കിടക്കുകയായിരുന്നുവെന്നും സൂചനകളുണ്ട്. ഏത് കപ്പലാണ് ഇടിച്ചതെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ മൂന്ന് മത്സ്യത്തോഴിലാളകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ഫോര്‍ട്ട് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ള രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *