കെഎസ്ആര്‍ടിസി വര്‍ക്‌ഷോപ്പുകളിലെ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടത് മരവിപ്പിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി വര്‍ക്ക്‌ഷോപ്പുകളിലെ എംപാനല്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചു വിട്ട നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു. കെ എസ്ആര്‍ടിസി എംഡിക്കും ഗതാഗത വകുപ്പു സെക്രട്ടറിക്കും മന്ത്രി തോമസ് ചാണ്ടി ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കി.

കോഴിക്കോട്, എടപ്പാള്‍, മാവേലിക്കര, ആലുവ ഡിപ്പോകളിലെ ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. കോഴിക്കോട്ട് 35 പേരെയും മാവേലിക്കരയില്‍ 65 പേരെയും എടപ്പാളിലും ആലുവായിലുമായി 55 പേരെ വീതവുമാണ് പിരിച്ചു വിട്ടത്. നാല് വര്‍ക്ക്‌ഷോപ്പുകളിലുമായി 210 ജീവനക്കാരാണു നടപടി നേരിട്ടത്.

നോട്ടീസൊന്നുമില്ലാതെയാണ് ജീവനക്കാരെ പിരിച്ചു വിട്ടത്. പലരും രാവിലെ ഡ്യൂട്ടിയില്‍ പ്രവേശിച്ചതിന് ശേഷം ഉച്ചയ്ക്ക് ഡ്യൂട്ടിയില്‍ പ്രവേശിക്കേണ്ട എന്ന് അറിയിക്കുകയായിരുന്നു. പിരിച്ചു വിട്ടവരില്‍ പത്തു വര്‍ഷമായി ജോലി ചെയ്യുന്നവരും ഭിന്നശേഷിക്കാരുമുണ്ടായിരുന്നു.

കൂട്ടപിരിച്ചു വിടലിനെ അംഗീകരിക്കാനാവില്ലെന്ന് കെഎസ്ആര്‍ടിഇഎ അറിയിച്ചിരുന്നു. ബോഡി നിര്‍മ്മാണം നിര്‍ത്തിയതിനാലാണ് പിരിച്ചു വിട്ടതെന്നാണ് മാനേജ്‌മെന്റ് വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *