കുവൈത്തില്‍ ലൈസന്‍സ് നിരക്കുകളില്‍ 50 ഇരട്ടി വര്‍ധന

കുവൈത്ത് സിറ്റി: വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് നിയമങ്ങളില്‍ വന്‍ പരിഷ്‌കരണത്തിനൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സേവന ഫീസുകള്‍ കുത്തനെ വര്‍ധിപ്പിക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഫത്‌വ നിയമ നിര്‍മാണ ബോര്‍ഡിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു .

ഗതാഗതമേഖലയുമായി ബന്ധപ്പെട്ടു ആഭ്യന്തര മന്ത്രാലയം തയാറാക്കിയ കരട് ഭേദഗതി വിദേശികള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതെന്നു സൂചന, ഭേദഗതി പ്രകാരം പുതുതായി ലൈസന്‍സ് എടുക്കുന്നതിനുള്ള ഫീസ് 500 ദീനാറായും പുതുക്കുന്നതിന് 50 ദീനാറായും ഉയരും

നിലവില്‍ പുതിയ ലൈസന്‍സിനു 10 ദീനാറും പുതുക്കുന്നതിന് ഓരോ വര്‍ഷത്തേക്ക് ഒരു ദീനാര്‍ വീതവുമാണ് വിദേശികളില്‍നിന്ന് ഈടാക്കുന്നത്. നിയമഭേദഗതി നടപ്പായാല്‍ ലൈസന്‍സ് നിരക്കുകളില്‍ 50 ഇരട്ടി വര്‍ധനയുണ്ടാകുമെന്നര്‍ഥം. വാഹന പെര്‍മിറ്റ് എടുക്കുന്നതിന്റെ ഫീസ് 300 ദീനാറായും പെര്‍മിറ്റ് പുതുക്കുന്നതിനുള്ള ഫീസ് 100 ദീനാറായും ഉയര്‍ത്താനും ആലോചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *