തോട്ടഭാഗം ഗവ. എല്‍പിഎസ് എസ്എഫ്‌ഐ ഏറ്റെടുത്തു

പത്തനംതിട്ട:   എസ്എഫ്‌ഐ ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി കവിയൂര്‍ തോട്ടഭാഗം ഗവ. എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണം നടത്തി. ഈ വിദ്യാര്‍ഥികളുടെ ഒരു വര്‍ഷത്തെ പഠനോപകരണങ്ങള്‍ മുഴുവന്‍ നല്‍കുന്നതോടൊപ്പം സ്‌കൂളിന്റെ വികസനത്തിനാവശ്യമായ പ്രവര്‍ത്തനങ്ങളും എസ്എഫ്‌ഐയുടെ നേതൃത്വത്തിലാകും നടക്കുക.

 

 

കുട്ടികളുടെ കുറവുമൂലം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട ഈ വിദ്യാലയത്തിന് സമീപത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗാന്ധി യൂണിവേഴ്‌സിറ്റിയുടെ നിയന്ത്രണത്തിലുള്ള സ്റ്റഡി സെന്ററിന്റെ ഭീഷണിയുണ്ട്. സ്‌കൂള്‍ അടച്ചു പൂട്ടിയാല്‍ സ്റ്റഡി സെന്റര്‍ ഇവിടേക്ക് മാറ്റാനും ചിലര്‍ക്ക് താല്‍പര്യമുണ്ട്.

കടുത്ത പ്രതിസന്ധികള്‍ക്കിടയിലാണ് ഈ വര്‍ഷം ഒന്നാം കഌസില്‍ കൂടുതല്‍ കുട്ടികള്‍ എത്തിയത്. എസ്എഫ്‌ഐ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്‌കൂള്‍ ഏറ്റെടുക്കല്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപന്‍ ഉദ്ഘാടനം ചെയ്തു.

 

 

ഏരിയ പ്രസിഡന്റ് മിഥുന്‍ ശശിധരന്‍ അധ്യക്ഷനായി. പ്രഥമാധ്യാപിക ലതിക കുമാരി, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം സജിത് പി ആനന്ദ്, ഏരിയ സെക്രട്ടറി ബിനീഷ് മോഹന്‍, വിഷ്ണു ഗോപാല്‍, റോബിന്‍ കെ തോമസ്, പ്രതീഷ് രാജ്, സിപിഐ എം കവിയൂര്‍ ലോക്കല്‍ സെക്രട്ടറി കെ സോമന്‍, വി കെ ശ്രീകുമാര്‍, ഷിജു പി കുരുവിള, അഭിജിത് ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *