സിവില്‍ സ്റ്റേഷന്‍ വ്യത്തിയാക്കാന്‍ കര്‍മ്മ പദ്ധതി

മലപ്പുറം:  സിവില്‍ സ്റ്റേഷന്‍ വൃത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.  എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച വൈകീട്ട് അഞ്ച് മുതല്‍ ആറ് വരെ ഓരോ ഓഫീസിലേയും ജീവനക്കാര്‍ ഓഫീസ് മേധാവിയുടെ നേതൃത്വത്തില്‍ ഓഫീസും പരിസരവും വൃത്തിയാക്കും.

 

നഗരസഭയുടെ സഹായത്തോടെ കാട് മൂടിയ ഭാഗങ്ങള്‍ വൃത്തിയാക്കി ഫോറിങ് നടത്തും.  വാഹനങ്ങള്‍ ഒന്നിച്ച് ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും.

 
സിവില്‍ സ്റ്റേഷനിലെ കാന്റീന്‍ പരിസരത്ത് ബയോഗ്യാസ് പ്ലാന്റും ബയോബിന്നും സ്ഥാപിക്കും.  സിവില്‍ സ്റ്റേഷന്‍ പൂര്‍ണ്ണമായും പ്ലാസ്റ്റിക് രഹിതമാക്കി മാറ്റും. കലക്‌ട്രേറ്റ് സമ്മേളന ഹാളില്‍ പ്ലാസ്റ്റിക് കപ്പുകളില്‍ ചായ വിതരണം ചെയ്യുന്നതും നിരോധിച്ചു.  സിവില്‍ സ്റ്റേഷനും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് എല്ലാ ജീവനക്കാരും ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

 
എ.ഡി.എം ടി. വിജയന്‍, എന്‍.എച്ച്.എം പ്രൊജക്റ്റ് മാനേജര്‍ ഡോ. ഷിബുലാല്‍, മലപ്പുറം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.എച്ച്. ജമീല, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *