കൊച്ചി: ഏറെ കോളിളക്കമുണ്ടാക്കിയ ഹാദിയ കേസിന് പിന്നാലെ സമാന സ്വഭാവമുള്ള മറ്റൊരു കേസും ഹൈക്കോടതിയില്‍. വിവാഹിതയും എട്ടു വയസുള്ള ആണ്‍കുട്ടിയുടെ മാതാവുമായ 29 കാരിയായ ക്രിസ്ത്യന്‍ യുവതിയെ 21 കാരനായ കാമുകന്‍ മതംമാറ്റി വിദേശത്തേക്ക് കടത്താന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം.
ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നുകളഞ്ഞ കൊല്ലം സ്വദേശിനിയായ യുവതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അമ്മയാണ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തതെന്നാണ് രാഷ്ട്രദീപിക പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
വിവാഹശേഷം കൊച്ചിയില്‍…
കൊല്ലം സ്വദേശിനിയായ ക്രിസ്ത്യന്‍ യുവതി വിവാഹശേഷം ഭര്‍ത്താവിനോടൊപ്പമാണ് കൊച്ചിയിലെത്തുന്നത്. ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്നതിനിടെയാണ് 21കാരനായ യുവാവുമായി അടുപ്പത്തിലാകുന്നത്.
മലപ്പുറം സ്വദേശിയായ യുവാവ്…
ആശുപത്രിയിലെ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. മലപ്പുറം സ്വദേശി സ്വാലിഹ് റഹ്മാനുമായായിരുന്നു യുവതിയുടെ പ്രണയം. തുടര്‍ന്ന് കാമുകന്‍ യുവതിയോട് ഭര്‍ത്താവിനെ ഉപേക്ഷിക്കാനും മതംമാറാനും ആവശ്യപ്പെടുകയായിരുന്നു.
വിവാഹമോചനം വേണമെന്ന്…
ഒരു കാരണവുമില്ലാതെ പെട്ടെന്നൊരു ദിവസം യുവതി വിവാഹമോചനം ആവശ്യപ്പെട്ടതോടെയാണ് ഭര്‍ത്താവും വീട്ടുകാരും ഈ ബന്ധത്തെക്കുറിച്ചറിയുന്നത്. ദാമ്പത്യ ജീവിതം ആരംഭിച്ച് ഒന്‍പത് വര്‍ഷത്തിനിടെ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. സംഭവമറിഞ്ഞ് യുവതിയുടെ കവൈറ്റിലുള്ള അമ്മ നാട്ടിലെത്തുകയും ചെയ്തു.
കോടതിയില്‍…
ഇതിനിടെ യുവതിയെ പ്രണയത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ബന്ധുക്കളും ഭര്‍ത്താവും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാമുകനും യുവതിയും വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിക്കുകയും ചെയ്തു. കോടതി നടപടിക്രമങ്ങളുടെ ഭാഗമായുള്ള കൗണ്‍സിലിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു.
ഒളിച്ചോട്ടം…
ലേക്ക് ഷോറില്‍ നിന്നും വൈറ്റിലയിലെ ഒരു സ്ഥാപനത്തിലേക്ക് ജോലി മാറിയ യുവതി കഴിഞ്ഞ 19നാണ് യുവാവിനൊപ്പം ഒളിച്ചോടിയത്.
യുവാവിന് തീവ്രവാദ സംഘടനകളുമായി ബന്ധമെന്ന്…
മലപ്പുറം സ്വദേശിയായ യുവാവിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വിവരമുണ്ടെന്നാണ് രാഷ്ട്രദീപിക റിപ്പോര്‍ട്ടിലുള്ളത്. മതത്തെ സംബന്ധിച്ചുള്ള തീവ്രവമായ കാര്യങ്ങള്‍ ഇയാള്‍ യുവതിയെ പഠിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
കര്‍ണ്ണാടകയിലെ ഒളിസങ്കേതത്തില്‍…
വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വീട് വിട്ടിറങ്ങിയ യുവതി കുറച്ച് കാലം കൊച്ചിയിലെ ഒരു ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തി വിദേശത്തേക്ക് അയക്കുന്ന സംരക്ഷണയിലാണ് യുവതി കഴിഞ്ഞിരുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇപ്പോള്‍ കാമുകനായ യുവാവും യുവതിയും കര്‍ണ്ണാടകയിലെ ഒളിസങ്കേതത്തിലുണ്ടെന്നാണ് വിവരമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
