ചെന്നൈ: മണിപ്പൂരി സമരനായിക ഇറോം ശര്‍മിള വിവാഹിതയായി. നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ ബ്രിട്ടീഷ് പൗരനായ ഡെസ്മണ്ട് കുട്ടിനോവാണ് വരന്‍. ഗോവയില്‍ സ്ഥിരതാമസക്കാരനാണ് ഡെസ്മണ്ട്. തമിഴ്‌നാട്ടിലെ കൊടൈക്കനാലില്‍ വെച്ചായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്. വളരെ ലളിതമായിരുന്നു വിവാഹ ചടങ്ങ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയെങ്കിലും തെരഞ്ഞെടുപ്പില്‍ 90 വോട്ടായി ചുരുങ്ങിയതോടെ തിരിച്ചടിയേറ്റ ശര്‍മിള, പിന്നീട് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിച്ച് ദക്ഷിണേന്ത്യയിലേക്ക് മാറി താമസിക്കുകയായിരുന്നു.
