ടെന്നസി• വിവാഹം കഴിഞ്ഞു മണിക്കൂറുകള്‍ക്കകമായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന നവവധു ഭര്‍ത്താവുമായി വഴക്കിടുകയും തുടര്‍ന്ന് തോക്കെടുത്ത് അദ്ദേഹത്തിന്റെ തലയ്ക്ക് നേരെ ചൂണ്ടി കാഞ്ചി വലിയ്ക്കുകയുമായിരുന്നു. എന്തോ ഭാഗ്യം. വെടിപൊട്ടിയില്ല. കഴിഞ്ഞ ദിവസം അമേരിക്കയിലെ ടെന്നസിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ കെയ്റ്റ് എലിസബേത്ത് പ്രിചാര്ഡിനെ (25) വിവാഹ വേഷത്തില്‍ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
മര്‍ഫ്രീസ്ബോറോയിലെ ഹോട്ടലിന് മുന്നില്‍ വെച്ചായിരുന്നു നവവധുവിന്റെ പരാക്രമം. ഭര്‍ത്താവിന് നേരെ തോക്ക് ചൂണ്ടുന്നതിനു മുന്പ്ആകാശത്തേക്ക് വെടിവെച്ച് എലിസബത്ത് ആളുകളെ ഭീതിപ്പെടുത്തിയിരുന്നു.ഇതിനിടെ തോക്കിലെ തിര തീര്ന്നതാന് വരന് അനുഗ്രഹമായത്. സംഭവശേഷം തോക്ക് കുളിമുറിയില്‍ ഒളിപ്പിക്കാനും എലിസബത്ത് ശ്രമിച്ചിരുന്നു. അറസ്റ്റ് ചെയ്തെ ഇവരെ 15,000 ഡോളര്‍ കെട്ടിവെച്ചതിനെ തുടര്‍ന്ന് വിട്ടയച്ചു.
