പാക് യുവതിക്ക് ഇന്ത്യന്‍ സഹായം: മെഡിക്കല്‍ വീസ അനുവദിക്കുമെന്നു സുഷമ സ്വരാജ്

ന്യൂഡല്‍ഹി: കാന്‍സര്‍ ചികിത്സയ്ക്കായി പാക് യുവതിയെ സഹായിക്കുമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാക് യുവതി ഫൈസ തന്‍വീറിനു ഇന്ത്യയില്‍ വിദഗ്ധ ചികിത്സ തേടുന്നതിനായി മെഡിക്കല്‍ വീസ അനുവദിക്കുമെന്നു സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

മെഡിക്കല്‍ വീസ അനുവദിക്കണമെന്ന് അപേക്ഷിച്ച് പാക് യുവതി ഫൈസ തന്‍വീര്‍ സുഷമയെ സമീപിച്ചിരുന്നു. ഇന്ത്യ 70ാം സ്വാതന്ത്ര്യം ആഘോഷിക്കുന്ന അവസരത്തില്‍ തനിക്കു മെഡിക്കല്‍ വീസ അനുവദിക്കണമെന്നായിരുന്നു ഫൈസ തന്‍വീറിന്റെ ആവശ്യം. ഇതേതുടര്‍ന്നാണ് വീസ അനുവദിക്കുമെന്നു വിദേശകാര്യമന്ത്രാലയം അറിയിച്ചത്.

നേരത്തെ ഇന്ത്യന്‍ എംബസി ഫൈസയുടെ വീസ നിരസിച്ചിരുന്നു. ഇതേതുടര്‍ന്ന് അവര്‍ തന്റെ നിസഹായത അറിയിച്ച് കൊണ്ട് സുഷമ സ്വരാജിനെ സമീപിച്ചിരുന്നു. ഗാസിയാബാദിലെ ഇന്ദ്രപ്രസ്ഥ ഡെന്റല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാനാണ് തന്‍വീറിന്റെ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *