കൊച്ചി: പി.സി ജോര്‍ജിന്റെ പ്രസ്താവനയില്‍ ദുഖവും അമര്‍ഷവും ഉണ്ടെന്ന് ആക്രമിക്കപ്പെട്ട നടി. വനിതാ കമ്മീഷന് മുന്‍പാകെയാണ് നടി ഇക്കാര്യം പറഞ്ഞത്.
പ്രസ്താവന തുടരുന്നത് ഏറെ വേദനിപ്പിക്കുന്നു എന്നും, ഒരു ജനപ്രതിനിധിയില്‍ നിന്നും ഇത്തരം പരാമര്‍ശം പ്രതീക്ഷിച്ചതേയില്ലെന്നും നടി വ്യക്തമാക്കി.
