കോഴിക്കോട്: തിരുവോണനാളില്‍ കുട്ടികള്‍ക്കൊപ്പം ഓണപ്പാട്ടും പാടി വൈദ്യുതി മന്ത്രി എംഎം മണി.
പേരകുട്ടികള്‍ക്കൊപ്പം ഉല്ലാസവാനായി ഓണപ്പാട്ട് പാടുന്ന മന്ത്രിയുടെ വീഡിയോ അദ്ദേഹത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് പ്രത്യക്ഷപ്പെട്ടത്. ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ… എന്ന പാട്ടാണ് മന്ത്രിയും പേരക്കുട്ടികളും ചേര്‍ന്ന് പാടുന്നത്.
പതിവ് ഗൗരവമൊന്നുമില്ലാത്ത തീര്‍ത്തും ആഹഌദവാനായി കാണുന്ന മന്ത്രി പാട്ടിനൊടുവില്‍ ഹാപ്പി ഓണം പറയുന്നതും വീഡിയോയില്‍ കാണാം.
