പ്രധാനമന്ത്രിയ്ക്ക് പരാതി നല്‍കും

തിരുവനന്തപുരം: ചൈനയിലേയ്ക്ക് പോകാനുള്ള അനുമതി നിഷേധിച്ച കേന്ദ്ര നിലപാട് സങ്കുചിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചെറിയ മനസ്സുള്ളവര്‍ക്കേ ഇത്തരത്തില്‍ ചിന്തിക്കാനാവൂയെന്നും കടകംപള്ളി പ്രതികരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് നാളെ പരാതി നല്‍കുമെന്നും കടകംപള്ളി റിപ്പോര്‍ട്ടറോട് പ്രതികരിച്ചു.

തന്റെ പേര് വെട്ടിയത് കേന്ദ്രമന്ത്രി സുഷ്മസ്വരാജാണ്. അനുമതി നിഷേധിച്ചതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ മാത്രമാണെന്നും, സാങ്കേതിക കാര്യങ്ങളുണ്ടായിരുന്നുവെങ്കില്‍ അത് തിരുത്താന്‍ പറയാമായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ചൈനയില്‍ നടക്കുന്ന ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് മന്ത്രി അനുമതി തേടിയത്. ഈ മാസം പതിനൊന്ന് മുതല്‍ പതിനാറ് വരെയാണ് യോഗം. കേന്ദ്ര വിദേശ കാര്യ മന്ത്രാലയമാണ് അനുമതി നിഷേധിച്ചത്.

എന്നാല്‍ എന്ത് കാരണത്താലാണ് മന്ത്രിയ്ക്ക് അനുമതി നിഷേധിച്ചത് എന്നത് ഇതുവരെയും വ്യക്തമായിട്ടില്ല. യുഎന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കടകംപള്ളി ഉള്‍പ്പെടെയുള്ള പ്രതിനിധികള്‍ക്കാണ് കേന്ദ്രം അനുമതി നിഷേധിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *