ഹാദിയ കേസ്; വനിതാ കമ്മീഷന്‍ സുപ്രീം കോടതിയിലേക്ക്

തിരുവന്തപുരം: ലൗ ജിഹാദില്‍ കുടുങ്ങി ഇസ്ലാം മതം സ്വീകരിച്ച് വിവാഹിതയായ അഖില എന്ന ഹാദിയയുടെ കേസില്‍ കേരള വനിതാ കമ്മിഷന്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. ഹാദിയ അവകാശ ലംഘനം നേരിടുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നടപടി.ഹാദിയയെ സന്ദര്‍ശിച്ച് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സര്‍പ്പിക്കാനും അനുമതി തേടും .

അഡ്വ. ജനറലും കമ്മീഷന്റെ സ്റ്റാന്‍ഡിങ് കൗണ്‍സിലുമായുള്ള ചര്‍ച്ചയ്ക്കു ശേഷമാണ് തീരുമാനം. സ്ത്രീപക്ഷ ഇടപെടല്‍ കമ്മീഷന്റെ ദൗത്യമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു. ഹാദിയ അവകാശ ലംഘനം നേരിടുന്നുവെന്ന പരാതി ചര്‍ച്ചയായ സാഹചര്യത്തിലാണ് ഈ നടപടി. വിഷയത്തില്‍ വനിതാ സംഘടനകളുടെ ജനകീയ നിവേദനങ്ങളും ലഭിച്ചതായി വനിതാ കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു. സാമൂഹികാന്തരീക്ഷം കലുഷിതമാകാതിരിക്കാനുള്ള നീക്കമാണിതെന്നും ജോസഫൈന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *