കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവം: യുവതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു

കുറ്റിപ്പുറം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തു. പെരുമ്ബാവൂര്‍ സ്വദേശിനി ഖൈറുന്നീസയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിനിരയായ പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിന്റെ ആദ്യ ഭാര്യയാണ് പിടിയിലായ ഖൈറുന്നീസ.

കുറ്റിപ്പുറം പോലീസാണ് വധശ്രമത്തിന് കേസെടുത്ത് ഖൈറുന്നീസയെ അറസ്റ്റ് ചെയ്തത്.

ഖൈറുന്നീസയുടെ രണ്ടാം ഭര്‍ത്താവായിരുന്നു ഇര്‍ഷാദ്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. എന്നാല്‍, ഇര്‍ഷാദ് വീണ്ടും വിവാഹം കഴിക്കാനൊരുങ്ങിയതാണ് ഖൈറുന്നീസയെ പ്രകോപിച്ചത്. തുടര്‍ന്ന് കുറ്റിപ്പുറത്തെ ലോഡ്ജില്‍ വെച്ചാണ് ഇവര്‍ ഇര്‍ഷാദിനെ ആക്രമിച്ചത്.

ജനനേന്ദ്രിയം മുറിച്ചതായി ഖൈറുന്നീസ് സംഭവം നടന്ന ദിവസം തന്നെ പോലീസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍, താന്‍ തന്നെ മുറിച്ചതാണെന്നാണ് ഇര്‍ഷാദ് മൊഴി നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് യുവതിയെ കസ്റ്റഡിയില്‍ എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *