അഞ്ച് ആണ്‍കുട്ടികളുള്ള ദമ്പതികള്‍ക്ക് ഏഴാമത് പിറന്ന പെണ്‍കുഞ്ഞിനെ ജീവനോടെ കല്ലിട്ട് മൂടിയ കുഞ്ഞ് മരിച്ചു

ജയ്പുര്‍: അഞ്ച് ആണ്‍കുട്ടികളുള്ള ദമ്ബതികള്‍ തങ്ങള്‍ക്ക് ഏഴാമത് പിറന്ന പെണ്‍കുഞ്ഞിനെ ജീവനോടെ കല്ലിട്ട് മൂടി. ആറ് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ജീവനോടെ കല്ലിട്ട് മൂടിയത്. പ്രദേശവാസികള്‍ കണ്ടതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. രാജസ്ഥാനിലെ ജലരപട്ടണില്‍ ലോക ബാലികാദിനത്തിലാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്.

അഞ്ച് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുള്ള കുടുംബം ഏഴാമതും ആണ്‍കുട്ടിയെയാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ കുഞ്ഞ് പെണ്ണായതിനാല്‍ അതിനെ ഉപേക്ഷിക്കാന്‍ ഇവര്‍ തീരുമാനമെടുത്തു. തുടര്‍ന്നാണ് ആളൊഴിഞ്ഞ സ്ഥലത്ത് പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച് കല്ലിട്ട് മൂടിയത്. സംഭവത്തില്‍ ദമ്ബതികളായ വീരം ലാലിനെയും, സോറാം ഭായിയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സര്‍ക്കാര്‍ ആശുപത്രിയില്‍ ഒക്ടോബര്‍ 5നാണ് സോറാം ഭായി പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്.

അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ട സോറാഭായിയും ഭര്‍ത്താവും ജലരപട്ടണിലെ ഫുഡ് കോര്‍പ്പറേഷന്‍ഹൌസിന് സമീപം കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന്റെ മുകളില്‍ കല്ലിട്ടു മൂടുന്നത് ശ്രദ്ധയില്‍ പെട്ട പ്രദേശ വാസിയായ കുട്ടി വിവരം നാട്ടുകകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. കുട്ടിയെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *