തിരൂര്‍: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന് ദിലീപ് ആലത്തിയൂര്‍ ഹനുമാന്‍കാവ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാന വഴിപാടായ അവില് നിവേദ്യം സമര്‍പ്പിച്ചു. മേല്‍ശാന്തിയില്‍നിന്നു പ്രസാദം സ്വീകരിച്ച ദിലീപ് ഒരു മണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ചു.
തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത തനിക്കെതിരേയുണ്ടായ കേസില്‍ വിജയിച്ചശേഷം ഹനുമാനു സ്വര്‍ണക്കിരീടം വഴിപാട് സമര്‍പ്പിച്ചതോടെ ശ്രദ്ധേയമായ ക്ഷേത്രമാണിത്.
