സുരേഷ് ഗോപിക്കെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി

നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം ധനീഷ് ലാല്‍ ആണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അനില്‍ കാന്തിന് പരാതി നല്‍കിയത്. വ്യാജ മേല്‍വിലാസം ഉപയോഗിച്ച് പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തത് വഴി വന്‍ തുകയുടെ നികുതി വെട്ടിപ്പാണ് സുരേഷ് ഗോപി നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ധനീഷ് ലാല്‍ പരാതി നല്‍കിയത്.

അതേസമയം പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നടന്‍ ഫഹദ് ഫാസില്‍ തന്റെ ബെന്‍സ് കാറിന്റെ നമ്ബര്‍പ്ലേറ്റ് നീക്കം ചെയ്തത് വാര്‍ത്തയായിരുന്നു .തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റിലെ താരത്തിന്റെ ഉള്‍പ്പെടെ പത്തോളം വാഹനങ്ങള്‍ ഇത്തരത്തില്‍ വെട്ടിപ്പ് നടത്തിയതായി വ്യക്തമായിരുന്നു.

പോണ്ടിച്ചേരി രജിസ്റ്റേര്‍ഡ് വാഹനാങ്ങളുടെ ഉടമകള്‍ക്ക് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കാന്‍ എത്തിയപ്പോഴാണ് ഫഹദിന്റെ ഉള്‍പ്പെടെയുള്ള കാറുകളുടെ നമ്ബര്‍പ്ലേറ്റുകള്‍ ഇളക്കിമാറ്റിയതായി കണ്ടെത്തിയത്. കോടി രൂപയുടെ റോള്‍സ്‌റോയ്‌സ് കാര്‍ ഉള്‍പ്പെടെയുള്ളവ ഇക്കൂട്ടത്തിലുണ്ട്. കാറുകളുടെ ഉടമകള്‍ സ്ഥലാത്ത് ഇല്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *