വിദ്യാര്‍ത്ഥിനിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ കേസ്

കൊല്ലം: കൊല്ലം കുണ്ടറയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ അശ്ലീല വീഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ കേസ്.
ജുവനൈല്‍ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

പരാതി അറിയിച്ചിട്ടും സ്‌കൂള്‍ യാതൊരു നടപടികളും കൈക്കൊള്ളാന്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാവ് ആരോപിച്ചിരുന്നു.
മാത്രമല്ല, ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥിയെ വിലക്കിയില്ലെന്നും പരാതിയുണ്ട്.

പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ വന്‍തോതില്‍ അശ്ലീല വെബ്‌സൈറ്റുകളില്‍ പ്രചരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *