രാഹുലിനൊപ്പം സെല്‍ഫി ; പെൺകുട്ടിയുടെ ചിത്രം വൈറലാകുന്നു

ബറുച്ച്: ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് രസകരമായ സംഭവം നടന്നത്.രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന തുറന്ന വാഹനത്തിലേക്ക് ഒരു കൊച്ചു മിടുക്കി ചാടിക്കയറി.എല്ലാവരും ആദ്യം ഒന്നമ്പരുന്നു.പിന്നീടാണ് കാര്യം പിടികിട്ടിയത്.

 

രാഹുലിനടുത്ത് നിന്ന് ഒരു സെല്‍ഫി എടുക്കുകയായിരുന്നു അവളുടെ ലക്ഷ്യം.ശക്തമായ സുരക്ഷക്കിടയിലും അവൾ തന്റെ ആഗ്രഹം ഉപേക്ഷിക്കാൻ തയ്യാറായില്ല.വാഹനത്തില്‍ കയറി രാഹുലിനൊപ്പം സെല്‍ഫി എടുത്താണ് അവൾ മടങ്ങിയത്. സെല്‍ഫി എടുത്ത ശേഷം കൊച്ചു മിടുക്കിയെ വാഹനത്തില്‍ നിന്നിറങ്ങാൻ രാഹുലും സഹായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *