സച്ചിന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം:ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ഐ.എസ്.എല്‍ നാലാം സീസണ്‍ ഉദ്ഘാടന ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാനായിരുന്നു കൂടിക്കാഴ്ച നടത്തിയതെന്ന് സച്ചിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഫുട്‌ബോളിന്റെ പ്രചാരണമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നവംബര്‍ 17 മുതല്‍ മാര്‍ച്ച് വരെയാണ് ഐ.എസ്.എല്‍ നാലാം സീസണ്‍ മത്സരങ്ങള്‍ നടക്കുക.
ടീമിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് മുഖ്യമന്ത്രിയുടെ സഹായം കേരള ബ്ലാസ്റ്റേഴ്‌സ് ഉടമ കൂടിയായ സച്ചിന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *