പത്തനംതിട്ട: ശബരിമലയുടെ പ്രവേശന കവാടമായ പത്തനംതിട്ടയിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് അടച്ചിട്ടിരിക്കുന്നതിനാല്‍ അയ്യപ്പഭക്തര്‍ ഇത്തവണ വലയും. കുണ്ടും കുഴിയും നിറഞ്ഞ സ്വകാര്യ ബസ് സ്റ്റാന്റിലാണ് കെഎസ്ആര്‍ടിസി സ്റ്റേഷന് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടുമില്ല.
