നസ്രിയയുടെ രണ്ടാം വരവ് അത്ര ചെറുതല്ല, കൂടെ ബോളിവുഡ് താരവും !

അഞ്ജലി മന്നോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ നസ്രിയ നസിം അഭിനയത്തിലേക്ക് തിരികെ എത്തുകയാണ്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിയുടെ സഹോദരിയായിട്ടാണ് നസ്രിയ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

പാര്‍വതിയാണ് നായിക. ചിത്രത്തിനു ഇതുവരെ പേരിട്ടിട്ടില്ല. നസ്‌റിയയും പാര്‍വ്വതിയും പൃഥ്വിരാജും മാത്രമല്ല ബോളിവുഡില്‍ നിന്നുള്ള അഭിനേതാക്കളും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. അതുല്‍ കുല്‍ക്കര്‍ണി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന.

 
കനല്‍ എന്ന ചിത്രത്തിലൂടെയാണ് ഏറ്റവുമൊടുവില്‍ അതുല്‍ കുല്‍ക്കര്‍ണി മലയാളത്തിലെത്തിയത്. ഇവരെ കൂടാതെ റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍, മാല പാര്‍വ്വതി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *