മാനസികനില പരിശോധിക്കാം, പഴയ വിശ്വാസം അടിച്ചേല്‍പ്പിക്കാന്‍ ശ്രമമുണ്ടായി ; ഹാദിയ

സേലം: തന്റെ മാനസിക നില ഡോക്ടര്‍മാര്‍ക്കു പരിശോധിക്കാമെന്ന് ഹാദിയ. എനിക്കൊരു കുഴപ്പവുമില്ലെന്നു താന്‍ സ്വയം പറഞ്ഞാല്‍ അതിനു വിലയുണ്ടാകില്ലെന്നും, അതുകൊണ്ട് ഏത് ഡോക്ടര്‍ക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും ഹാദിയ തുറന്നടിച്ചു.

 

ഷെഫിന്‍ ജഹാന്‍ തന്റെ ഭര്‍ത്താവാണെന്നോ അല്ലെന്നോ സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നും ഹാദിയ ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ കാണാനാണ് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ഇന്നലെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കിട്ടിയിട്ടില്ലെന്നും, ഇന്നു വീണ്ടും ശ്രമിക്കുമെന്നും, സേലത്തെത്തിയ ശേഷം അച്ഛനോടും അമ്മയോടും ഫോണില്‍ സംസാരിച്ചെന്നും ഹാദിയ പറഞ്ഞു. മാത്രമല്ല, തന്നെ ചിലര്‍ പഴയ വിശ്വാസത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചെന്നും ഹാദിയ വെളിപ്പെടുത്തി.

ഇതിനായി ശിവശക്തി യോഗാ സെന്ററിലുള്ളവരുടെ കൗണ്‍സിലിങ് ഉണ്ടായിരുന്നെന്നും, കൗണ്‍സലിങ്ങിന്റെ പേരില്‍ നിരന്തരം മാനസികമായി പീഡിപ്പിച്ചെന്നും, അവര്‍ ആരൊക്കെയാണെന്ന് തനിക്കറിയില്ലെന്നും ഹാദിയ കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനം നടത്തി സനാതന ധര്‍മത്തിലേക്കു വന്നെന്നു നീ പറഞ്ഞേ പറ്റുവെന്നും അവര്‍ നിര്‍ബന്ധിച്ചെന്നും ഹാദിയ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *