ആറ്റിങ്ങല്‍: പത്ത് വയസുകാരിയെ പീഡിപ്പിച്ച പിതാവിന്റെ ജ്യേഷ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങലിലാണ് സംഭവം. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട പെണ്‍കുട്ടി സ്കൂളിലെ അദ്ധ്യാപികമാരോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ടീച്ചര്മാര് വിവരം കുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയും വീട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു.
ഓട്ടോ ഡ്രൈവറായ പിതാവിന്റെ സഹോദരനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു. വാടകവീട്ടിലായിരുന്നു പെണ്‍കുട്ടിയും അമ്മയും ഉള്‍പ്പെടുന്ന കുടുംബം താമസിച്ചിരുന്നു. ഇവിടെ എത്തിയാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. ഒന്നിലധികം തവണ പീഡനത്തിനിരയായതായി പെണ്‍കുട്ടി വെളിപ്പെടുത്തി. വീട്ടില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പെണ്‍കുട്ടിയും അമ്മയും സഹോദരനും വാടകവീട്ടിലാണ് താമസിക്കുന്നത്.
ദുബായില്‍ ജോലി നോക്കിയിരുന്ന പെണ്‍കുട്ടിയുടെ പിതാവ് മൂന്ന് മാസം മുന്‍പ് ദുബായില്‍ വച്ച് ജീവനൊടുക്കിയിരുന്നു. മകള്‍ പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞതിനെ തുടര്‍ന്നാണോ ഇയാള്‍ ജീവനൊടുക്കിയതെന്ന് സംശയിക്കപ്പെടുന്നു. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. പിതാവ് ജീവനൊടുക്കിയത് മൂന്ന് മാസം മുന്‍പാണ്. എന്നാല്‍ പീഡന വിവരം പുറത്തറിഞ്ഞത് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ്. അതിനാല്‍ പിതാവ് പീഡന വിവരം അറിഞ്ഞുവെന്നത് ഇനിയും സ്ഥിരീകരിച്ചിട്ടില്ലാത്ത ഊഹാപോഹം മാത്രമാണെന്നും ആറ്റിങ്ങല്‍ സി.ഐ അനില്‍ കുമാര്‍ പറഞ്ഞു.
