കേരള സര്‍വകലാശാലയില്‍ സംഘര്‍ഷം, വി.സിയെ പൂട്ടിയിട്ടു

തിരുവനന്തപുരം: അദ്ധ്യാപക നിയമനത്തില്‍ ക്രമക്കേട് ആരോപിച്ച് കേരള സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ ഡോ.പി.കെ.രാധാകൃഷ്ണനെ സിന്‍ഡിക്കേറ്റംഗങ്ങള്‍ സിന്‍ഡിക്കേറ്റ് ഹാളില്‍ പൂട്ടിയിട്ടു. രാവിലെ 10ന് സിന്‍ഡിക്കേറ്റ് യോഗം തുടങ്ങി രണ്ട് അജന്‍ഡകള്‍ ചര്‍ച്ചയ്‌ക്കെടുത്ത ശേഷമാണ് അദ്ധ്യാപക നിയമനം പരിഗണിച്ചത്. എല്ലാ സിന്‍ഡിക്കേറ്റംഗങ്ങളും ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് യോഗം അവസാനിപ്പിച്ച് പുറത്തേക്ക് പോവാന്‍ വി.സി ശ്രമിച്ചു. ഇതിനിടെ സിന്‍ഡിക്കേറ്റ് ഹാളിന്റെ രണ്ട് വാതിലുകളും പൂട്ടിയിട്ട് അംഗങ്ങള്‍ വി.സിയെ തടഞ്ഞുവയ്ക്കുകയായിരുന്നു.

രാവിലെ 11ന് തുടങ്ങിയ തടഞ്ഞുവയ്ക്കല്‍ ഇപ്പോഴും തുടരുകയാണ്. ഇതിനിടെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സര്‍വകലാശാലയുടെ ഗേറ്റ് തകര്‍ത്ത് അകത്തുകയറി. വി.സിയുടെ ഓഫിസീനടുത്തുവരെ ഇവര്‍ എത്തിയിട്ടുണ്ട്. സമരക്കാര്‍ അകത്തുകടന്നിട്ടുണ്ടെന്നും വി.സിയെ സുരക്ഷിതമായി രക്ഷിച്ച് പുറത്ത് എത്തിക്കണമെന്നും ജോയിന്റ് രജിസ്ട്രാര്‍ ഡി.ജി.പി ലോക്‌നാഥ് ബെഹറയോടും സിറ്റി പൊലീസ് കമ്മിഷണര്‍ പി.പ്രകാശിനോടും അഭ്യര്‍ത്ഥിച്ചു. സര്‍വകലാശാലയ്ക്കുള്ളില്‍ പൊലീസുണ്ടെങ്കിലും ഇവര്‍ പ്രശ്‌നത്തില്‍ ഇടപെടാതെ നിലയുറപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *