മോദിയുടെ റാലിയില്‍ പങ്കെടുത്ത യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലി

ലക്‌നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയില്‍ പങ്കെടുത്ത യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലി.

മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട് നടന്ന റാലിയില്‍ പങ്കെടുത്ത് തിരികെ വീട്ടിലെത്തിയപ്പോഴാണ് ബറേലി സ്വദേശിനിയായ ഫൈറ എന്ന യുവതിയെ ഭര്‍ത്താവ് ഡാനിഷ് മുത്തലാഖ് ചൊല്ലിയത്.

 

മുത്തലാഖ് ചൊല്ലിയാല്‍ പ്രധാനമന്ത്രിക്കോ മറ്റുള്ളവര്‍ക്കോ തന്നെ ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് മുത്തലാഖ് ചൊല്ലിയതെന്ന് യുവതി പറഞ്ഞു.

എന്നാല്‍ താന്‍ ഫൈറയെ മുത്തലാഖ് ചൊല്ലിയിട്ടില്ലെന്നും വിവാഹ ബന്ധം വേര്‍പ്പെടുത്തുകയാണുണ്ടായതെന്നും ഡാനിഷ് പറയുന്നു.

ഇവര്‍ക്ക് മറ്റൊരു യുവാവുമായി വിവാഹേതര ബന്ധമുള്ളതിനാലാണ് ബന്ധം വേര്‍പ്പെടുത്തിയതെന്നും അയാള്‍ പറഞ്ഞു.

 

അതേസമയം ഭര്‍ത്താവിന് ബന്ധുവായ സ്ത്രീയുമായി അവിഹിത ബന്ധമുണ്ട്. അതിനാലാണ് ഇപ്പോള്‍ അടിസഥാനമില്ലാത്ത ആരോപണം ഉന്നയിക്കുന്നതെന്നും യുവതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *