നടന്‍ കലാഭവന്‍ മണിയുടെ മരണത്തിന് പിന്നില്‍ ഡോ.സുമേഷാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍.
മണിയുടെ മരണത്തിന് കാരണം ഡോ.സുമേഷ് സെഡേഷന്‍ നല്‍കിയതാണെന്ന് താന്‍ പറഞ്ഞതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും എന്നാല്‍ അതൊന്നും തന്റെ അഭിപ്രായമല്ലെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.
ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നത് ഇങ്ങനെ:
ഒരു സ്വകാര്യ എന്ന ഓണ്‍ലൈന്‍ പത്രത്തില്‍ ഞാന്‍ അഭിപ്രായപ്പെട്ടു എന്ന് പറഞ്ഞു കൊണ്ട് വന്ന ഒരു ന്യൂസ് കാണാനിടയായി.ഇത് ശരിയായ വാര്‍ത്തയല്ല.
സി.ബി.ഐ അന്വേഷണം ഏറ്റെടുത്ത അന്നു മുതല്‍ യാതൊരു പത്രമാധ്യമങ്ങള്‍ക്കു മുന്‍പില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല’. സോഷ്യല്‍ മീഡിയായിലൂടെയുള്ള ഇത്തരം പരാമര്‍ശങ്ങളുടെ ഉറവിടം എവിടെ നിന്നാണ് എന്നറിയില്ല;
ദയവായി ഇത് ഒരു അറിയിപ്പായി കരുതണം.സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ എത്തുന്നതു വരെ യാതൊരു അഭിപ്രായ പ്രകടനത്തിന് പ്രസക്തിയില്ല
