ചെക്ക് പോസ്റ്റ് വഴി എന്തും കടത്താം; തോമസ് ഐസകിനെതിരെ വിമര്‍ശനവുമായി മന്ത്രി എകെ ബാലന്‍

പാലക്കാട്: ധനകാര്യമന്ത്രി തോമസ് ഐസകിനെതിരെ വിമര്‍ശനവുമായി എകെ ബാലന്‍. തോമസ് ഐസക്. ജിഎസ്ടി വഴി സംസ്ഥാനത്തിനും കേന്ദ്രത്തിനും എത്ര പണം കിട്ടിയെന്ന കാര്യം കേന്ദ്രത്തിനും സംസ്ഥാനത്തിനും അറിയില്ലെന്നായിരുന്നു ബാലന്റെ കുറ്റപ്പെടുത്തല്‍. പാലക്കാട് മെഡിക്കല്‍ കോളേജിലെ ഹോസ്റ്റല്‍ ഉദ്ഘാടനത്തിനിടെയായിരുന്നു ധനകാര്യവകുപ്പിനെതിരെ മന്ത്രിയുടെ വിമര്‍ശനം.

ജിഎസ്ടി വന്നതിനെ തുടര്‍ന്ന് ചെക് പോസ്റ്റ് വഴി എന്തുകടത്താമെന്ന സ്ഥിതി വന്നിരിക്കുന്നു. ഈ അപകടം നേരത്തെ ധനകാര്യമന്ത്രിയെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ബോധ്യപ്പെടുത്തിയതാണ്. എന്നാല്‍ പ്രശ്‌നമുണ്ടാകില്ലെന്നായിരുന്നു അവരുടെ മറുപടി. എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നും മന്ത്രി ചോദിച്ചു.

ജിഎസ്ടിയില്‍ തോമസ് ഐസക്് കൈക്കൊണ്ട നടപടിക്കെതിരെ പാര്‍ട്ടിയില്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. നിയമസഭയില്‍ പാര്‍ട്ടി എംഎല്‍എ സ്വരാജ് തന്നെ കുറ്റപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *