ഓഖി: കോഴിക്കോട് തീരത്തുനിന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി

കോഴിക്കോട്: ഓഖി ദുരന്തത്തെ തുടര്‍ന്ന് കാണാതായവരില്‍ ആറ് പേരുടെ മൃതദേങ്ങള്‍ കോഴിക്കോട് ബേപ്പൂരില്‍ നിന്നും കണ്ടെത്തി. ബേപ്പൂര്‍ തീരത്തുനിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് മൃതദേഹങ്ങള്‍ കരക്കെത്തിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസഥയിലാണ്. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം അമ്ബതായി.

കഴിഞ്ഞ ദിവസം പൊന്നാനി തീരത്തുനിന്നും ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. കാണാതായവര്‍ക്കു വേണ്ടി നാവികസേനയുടെയും കോസ്റ്റല്‍ഗാര്‍ഡ്‌സിന്റെയും നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *