ജോലിക്കെത്തിയ വിദേശ വനിതയെ പീഡിപ്പിച്ചു; സ്‌പോണ്‍സര്‍ അറസ്റ്റില്‍

അന്‍പത്തിരണ്ടുകാരിയെ പീഡിപ്പിച്ച അറുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍. യുഎഇയില്‍ ജോലിക്കെത്തിയ വിദേശ വനിതയെയാണ് സ്വദേശിയായ സ്‌പോണ്‍സര്‍ പീഡിപ്പിച്ചത്. സ്‌പോണ്‍സര്‍ തന്നെ ഭീഷണിപ്പെടുത്തിയും മര്‍ദിച്ചുമാണ് മാനഭംഗപ്പെടുത്തിയതെന്ന് ഫിലിപ്പിന്‍ സ്വദേശിയായ വീട്ടുജോലിക്കാരി പരാതി നല്‍കി.

കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് സ്ത്രീ പരാതി നല്‍കിയത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയിലാണ് കേസ് നടക്കുന്നത്. 2016 സെപ്റ്റംബറിലാണ് താന്‍ ജോലിക്കായി യുഎഇയില്‍ എത്തിയതെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പീഡനം നേരിടേണ്ടി വന്നെന്നും പരാതിയില്‍ പറയുന്നു.

എതിര്‍ക്കുകയാണെങ്കില്‍ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണിപ്പെടുത്തി. ഫ്‌ലാറ്റില്‍ ആരും ഇല്ലാതായ സമയത്താണ് പീഡനം നടന്നത്. അതിനാല്‍ തന്നെ ബഹളം വച്ചിട്ടു കാര്യമില്ലെന്ന് വ്യക്തമായതോടെ മിണ്ടാതെയിരുന്നെന്നും ഉച്ചയോടെ, ഫ്‌ലാറ്റില്‍ നിന്നും ഓടി രക്ഷപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ സ്ത്രീ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് മനസിലായി. അവരുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൂരമായി മര്‍ദനമേറ്റതിന്റെ പാടുകളുണ്ടെന്നും പൊലീസ് അറിയിച്ചു. ഡിസംബര്‍ 24ന് കേസില്‍ വീണ്ടും വാദം തുടരുമെന്നും കോടതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *