ജിഷ വധം; കോടതി വിധി ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെ വിജയം: ബെഹ്‌റ

തിരുവനന്തപുരം: ജിഷ വധക്കേസിലെ കോടതി വിധി ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെ വിജയമാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പാരിതോഷികം നല്‍കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്നും ബെഹ്‌റ പറഞ്ഞു.

കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥ എഡിജിപി ബി.സന്ധ്യ പറഞ്ഞിരുന്നു. വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയാണ് വിധി. അന്വേഷണ സംഘത്തെ അഭിനന്ദിക്കുന്നുവന്നും സന്ധ്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *