പത്തനംതിട്ട: സോളര്‍ തട്ടിപ്പു കേസിലെ ശിക്ഷയ്ക്കെതിരായി സരിത എസ് നായര്‍ നല്കിയ അപ്പീല്‍ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി തളളി. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷയ്ക്കെതിരായി നല്കിയ അപ്പീലാണ് തളളിയത്.
കേസില്‍ സരിതയ്ക്കും ബിജു രാധാകൃഷ്ണനും മജിസ്ട്രേറ്റ് കോടതി മൂന്നു വര്‍ഷവും മൂന്നു മാസവും തടവും, 1.2 കോടി പിഴയും ശിക്ഷ വിധിച്ചിരുന്നു. സോളാര്‍ പ്ലാന്റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രവാസിയായ ഇടയാറന്മുള കോട്ടയ്ക്കകം ബാബുരാജില്‍ നിന്ന് 1.18 കോടി തട്ടിയെടുത്തെന്നാണ് കേസ്സ്. സോളാര്‍ തട്ടിപ്പിലെ ഏറ്റവും വലിയ തുകയുടെ കേസാണിത്.
