ഗുജറാത്തില്‍ ആത്യന്തികമായി വിജയിച്ചത് കോണ്‍ഗ്രസ്: അശോക് ഗെഹ് ലോട്ട്

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ആത്യന്തികമായി ജയിച്ചത് തങ്ങളാണെന്ന് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയും ഗുജറാത്തിന്റെ ചുമതലയുമുള്ള നേതാവ് അശോക് ഗെഹ് ലോട്ട്. ഭാരതീയ ജനതാ പാര്‍ട്ടിയില്‍ നിന്നും വ്യത്യസ്തമായി ഗുജറാത്തില്‍ കോണ്‍ഗ്രസ് പൊരുതിയത് സത്യസന്ധമായിട്ടായിരുന്നു. ഫലം എന്തുമായിക്കൊള്ളട്ടെ. വിജയം കോണ്‍ഗ്രസിന്റേതാണ്^ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയതും കോണ്‍ഗ്രസാണ്. വികസനപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ബി.ജെ.പിക്ക് അതേക്കുറിച്ച് ഒന്നും പറയാനില്ലായിരുന്നു. പ്രാദേശികമായി ജനങ്ങളുടെ വികാരങ്ങള്‍ മുതലെടുക്കുന്നതിനെ രാഷ്ട്രീയം എന്ന് പറയാനാവില്ലെന്നും ഗെഹ് ലോട്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *