മദ്യപാനം ചെറുതല്ല, മദ്യപിച്ചപ്പോള്‍ കാറിന് പകരം ആംബുലന്‍സ് ഓടിച്ചു

ചെന്നൈ: സുഹൃത്തുമായി ആശുപത്രിയിലെത്തിയ യുവാവിനാണ് അബദ്ധം പിണഞ്ഞത്. ആഡംഭര കാറിലാണ് ആശുപത്രിയിലെത്തിയത്.

 

 

എന്നാല്‍ മദ്യലഹരിയിലായിരുന്ന യുവാവ് ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിനിടെ കാറിന് പകരം നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് കയറി ഓടിച്ചു പോവുകയായിരുന്നു. 15 കിലോമീറ്റര്‍ ദൂരമാണ് യുവാവ് ആംബുലന്‍സ് ഓടിച്ചത്.

 

 

എന്തായാലും അപകടമൊന്നുമില്ലാതെ യുവാവ് വീട്ടിലെത്തി. വീട്ടുകാര്‍ പറഞ്ഞപ്പോള്‍ കാറിന് പകരം ആംബുലന്‍സെടുത്താണ് വീട്ടിലെത്തിയതെന്ന് മനസ്സിലായത്.

 

 

ആംബുലന്‍സ് കാണാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസിന് പരാതി നല്‍കിയിരുന്നു. പിന്നീട് യുവാവിന്റെ വീട്ടുകാര്‍ വീട്ടിലെ ഡ്രൈവറെക്കൊണ്ട് ആംബുലന്‍സ് ആശുപത്രിയിലെത്തിച്ചു. ഇതോടെ ആശുപത്രി അധികൃതര്‍ പരാതി പിന്‍വലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *