സംശയരോഗം : യുവതിയെ ഭര്‍ത്താവ് കൊന്നു കഷണങ്ങളാക്കി ഉപേക്ഷിച്ചു

ജലന്ധര്‍: ഭാര്യയെ കൊലപ്പെടുത്തി 7 കഷ്ണങ്ങളാക്കി പല സ്ഥലങ്ങളിലായി ഉപേക്ഷിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യയെ സംശയിച്ച് ഇയാള്‍ പലപ്പോ!ഴും അവരെ ഉപദ്രവിക്കുമായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഭര്‍ത്താവുമായി പിണങ്ങി സഹോദരന്റെ വീട്ടില്‍ പോയ ഗീതാഞ്ജലി മക്കളുടെ തണുപ്പുകാല വസ്ത്രങ്ങള്‍ എടുക്കാന്‍ വീട്ടിലെത്തിയപ്പോള്‍ അവരുടെ തല ഭിത്തിയിലിടിച്ചു കൊല്ലുകയായിരുന്നു.

ആ രാത്രി മു!ഴുവന്‍ മൃതദേഹത്തിന് കാവലിരിക്കുകയും ചെയ്തു. രാവിലെയാണ് 7കഷ്ണങ്ങളായി മൃതദേഹം മുറിക്കുന്നത്. പിന്നീട് പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയും ചെയ്തു.. നവംബര്‍21ന് ഒ!ഴിഞ്ഞ പ്രദേശത്ത് തലയില്ലാത്ത ശരീരഭാഗം കണ്ടതോടെ കാര്യങ്ങള്‍ പുറത്തായി.2010ല്‍ വിവാഹിതരായ ഇരുവര്‍ക്കും ഒരു മകനും ഒരു മകളുമുണ്ട്. ഭര്‍ത്താവ് രാജ്കുമാര്‍ പോലീസ് കസ്റ്റഡിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *